ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 22,771 ആയി ഉയർന്നു. ഒരു ദിവസത്തിനിടെ ഇത്രയധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് രാജ്യത്ത് ഇതാദ്യമാണ്. 24 മണിക്കൂറിനിടെ 442 പേർ മരിക്കുകയും ചെയ്തു.
ഇതോടെ ആകെ കോവിഡ് ബാധിതർ 6.48 ലക്ഷമായും മരണസംഖ്യ 18,655 ആയും ഉയർന്നു.
രാജ്യത്ത് 2.35 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3.94 ലക്ഷം പേർ രോഗമുക്തരായി. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനടുത്തെത്തി. മഹാരാഷ്ട്രയിൽ മാത്രം 8376 പേരാണ് മരിച്ചത്. ഡൽഹിയിൽ 94,695 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1904 പേർ മരിച്ചു.
1,02,721 പേർക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടിൽ 1385 മരണവും 34,600 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ 1904 മരണവും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 4964 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇതിൽ 2100 പേർ നിലവിൽ ചികിത്സയിലുണ്ട്. 25 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |