കോട്ടയം: നിരാലംബരായ പെൺകുട്ടികളും സ്‌ത്രീകളും താമസിക്കുന്ന ഗാന്ധിനഗറിലെ സ്ഥാപനമായ സാന്ത്വനത്തിലെ അന്തേവാസിയെ ഡയറക്ടറുടെ ഭർത്താവ് പീഡിപ്പിച്ചതായി കേസ്.
ഇതേത്തുടർന്ന്, പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റി.
ഡയറക്‌ടർ ആനി ബാബുവിന്റെ ഭർത്താവ് ബാബു വർഗീസിനെതിരെയാണ് കേസ്.
2019 ഒക്‌ടോബറിൽ ആനി ബാബുവിന്റെ കിടപ്പിലായ മാതാവിനെ ശുശ്രൂഷിക്കാൻ വീട്ടിലെത്തിയ ഇടുക്കി സ്വദേശിയായ 21കാരിയോട് അശ്ലീലം സംസാരിച്ചു, കടന്നു പിടിച്ചു, അശ്ലീല വീഡിയോ കാണാൻ പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ആനി ബാബുവിനോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്നും ബാബു വർഗീസ് സാന്ത്വനത്തിൽ പെൺകുട്ടികളെ സന്ദർശിച്ചിരുന്നു. ജൂൺ 23നാണ് യുവതി മുഖ്യമന്ത്രിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി നൽകിയത്. അവിടെ നിന്ന് പരാതി വനിതാ പൊലീസ് സ്റ്റേഷനിലേയ്‌ക്കു കൈമാറു
കയായിരുന്നു.
പരാതിക്കാരിയെ നിർഭയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നറിയാൻ കൗൺസലിംഗ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |