കൊല്ലം: ഫേസ് ബുക്ക് മെസഞ്ചറിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. എഴുകോൺ കാരുവേലിൽ രതീഷ് ഭവനിൽ രതീഷാണ് (30) അറസ്റ്റിലായത്. കേരളാ പൊലീസ് അടുത്തിടെ പുറത്തിറക്കിയ പോൽ ആപ്പിലൂടെ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി എസ്. ഹരിശങ്കറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. റൂറൽ സൈബർ സെൽ തുടർച്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് എഴുകോൺ പൊലീസ് രതീഷിനെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരവും ഐ.ടി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |