പാലക്കാട്: കാവശ്ശേരി പഞ്ചായത്ത് സെക്രട്ടറിയെ സി.പി.എം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചതായി പരാതി. കാവശ്ശേരി പഞ്ചായത്ത് സെക്രട്ടറി പി.വേണുവിനാണ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മർദ്ദനം ഏറ്റത്. പരിക്കേറ്റ വേണു സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ഇന്നലെ രാവിലെ 10:40നായിരുന്നു സംഭവം. ചടങ്ങ് കഴിഞ്ഞ് ഹാളിന് പുറത്തിറങ്ങിയപ്പോൾ പിച്ചാങ്കോട് സ്വദേശി പി.സി.പ്രമോദ്, കല്ലേപ്പുള്ളി കഴനി മഞ്ഞപ്ര വീട്ടിൽ രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘംകൊല്ലമെന്ന് ഭീഷണിപ്പെടുത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് വേണു നൽകിയ പരാതിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |