തൃശൂർ: സ്വപ്‌ന സുരേഷിന്‍റെ കേരളത്തിലെ ആദ്യ സ്പോൺസർ കെ.സി വേണുഗോപാലാണെന്നും സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണോയെന്ന് സംശയിക്കുന്നതായും ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണൻ. കെ.സിയുടെ നേരിട്ടുളള ഇടപെടൽ ഇതിൽ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ തെളിവ് ഹാജരാക്കാൻ തയ്യാറാണ്. സ്വർണക്കടത്തിന്‍റെ കരങ്ങൾ കോൺഗ്രസിന്‍റേതാണെന്നും ഗോപാലകൃഷ്‌ണൻ ആരോപിച്ചു.
കോൺസുലേറ്റിൽ സ്വപ്നയെ ശുപാർശ ചെയ്ത കോൺഗ്രസ് നേതാവാരാണെന്ന് അന്വേഷിക്കണമെന്ന് പറഞ്ഞ ഗോപാലകൃഷ്‌ണൻ കെ.സി വേണുഗോപാൽ മന്ത്രിയായിരിക്കെ 2012- 2014 വരെ നടത്തിയ ഇടപെടലുകളെക്കുറിച്ചും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്ത് വിഷയത്തിൽ കോൺഗ്രസിന് യാതൊരു ആത്മാർത്ഥതയുമില്ല. സ്വപ്നയ്ക്ക് എയർഇന്ത്യയിൽ ജോലി ലഭിച്ചത് വേണുഗോപാൽ കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രിയായിരിക്കെ ആയിരുന്നുവെന്നും ഗോപാലകൃഷ്‌ണൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |