തിരുവനന്തപുരം:കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കേരള ഗവ.നേഴ്സസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപെട്ടു.
വളരെ നിർഭാഗ്യകരമായ സംഭവമാണ് പൂന്തുറയിൽ ഉണ്ടായത്. ജനക്കൂട്ടം തടഞ്ഞുവച്ച ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണത്തിൽ പോകേണ്ടതായി വന്നു. രോഗം പകരണമെന്ന ഉദ്യേശത്തോടെയുള്ള നടപടികളെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |