മുംബയ്: ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ബച്ചൻ തന്നെയാണ് കൊവിഡ് പോസിറ്റീവ് ആയ വിവരം പുറത്തുവിട്ടത്. അദ്ദേഹത്തെ ഇന്നലെ വൈകിട്ട് മുംബയ് നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങളുടെയും ജോലിക്കാരുടെയും സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും റിസൾട്ടിനായി കാത്തിരിക്കുകയാണെന്നും ബച്ചൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |