ബാഹുബലി സീരീസിലൂടെ ആരാധക ലക്ഷങ്ങളെ സ്വന്തമാക്കിയ തെന്നിന്ത്യൻ താരം അനുഷ്ക സിനിമ വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്.
ബാഹുബലി സീരീസിന് ശേഷം മൂന്ന് വർഷത്തിനിടയ്ക്ക്ബാഗ്മതി, നിശബ്ദം എന്നീ രണ്ടേ രണ്ട് സിനിമകളിലേ അനുഷ്ക നായികയായി അഭിനയിച്ചിട്ടുള്ളൂ. ചിരഞ്ജീവിയുടെ സായ്റാ നരസിംഹ റെഡ്ഢിയിൽ അതിഥി വേഷവും ചെയ്തു.
നിശബ്ദം എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തിയേറ്റർ റിലീസോ ഒ.ടി.ടി റിലീസോ എന്ന ആശയക്കുഴപ്പത്തിലാണ്ഇപ്പോഴും.
ഗൗതം മേനോന്റെ ഒരു ബഹുഭാഷാ ചിത്രത്തിന്സമ്മതം മൂളിയിട്ടുണ്ടെങ്കിലും ഗൗതമിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ആ ചിത്രം എന്ന് നടക്കുമെന്നറിയില്ല.
അടുത്ത സുഹൃത്തുകളായ സംവിധായകരുടെയുംസിനിമകളുടെ കഥ കേൾക്കാനേ അനുഷ്ക്ക ഇപ്പോൾ തയ്യാറാകുന്നുള്ളൂവെന്നും വൈകാതെ സിനിമാഭിനയം അവസാനിക്കാനാണ് അനുഷ്കയുടെ നീക്കമെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |