ദീപിക പദുക്കോണും പ്രഭാസും ഇൻസ്റ്റഗ്രാമിൽ പരസ്പരം പിന്തുടരാൻ തുടങ്ങി. പ്രഭാസിനിപ്പോൾ ഇൻസ്റ്റഗ്രാമിൽ 4.9 മില്ല്യൺ ഫോളോവേഴസുണ്ട്. എന്നാൽ പ്രഭാസ് ഇൻസ്റ്റഗ്രാമിൽ ആകെ അഞ്ച് പേരെ മാത്രമേ പിന്തുടരുന്നുള്ളൂ. ഈ ലിസ്റ്റിലേക്ക് പ്രഭാസ് കൂട്ടിച്ചേർത്ത പുതിയ താരമാണ് ദീപിക.
പ്രഭാസ് ഇൻസ്റ്റഗ്രാമിൽ തന്നെ പിന്തുടരാൻ തുടങ്ങി ഏറെ വൈകാതെ ദീപികയും ഇൻസ്റ്റഗ്രാമിൽ പ്രഭാസിനെ പിന്തുടരാൻ തുടങ്ങി.
മഹാനടി എന്ന ചിത്രമൊരുക്കിയ നാഗ് അശ്വിന്റെ പുതിയ ചിത്രത്തിൽ പ്രഭാസിന്റെ നായികയാകാനൊരുങ്ങുകയാണ് ദീപിക. അടുത്ത വർഷം ഈ ചിത്രത്തിന്റെ ചിത്രീകരണമാരംഭിക്കും.ഇൻസ്റ്റഗ്രാമിൽ അമ്പത് മില്ല്യണിലേറെ ഫോളേവേഴ്സുള്ള ദീപിക ആഗോളതലത്തിൽ സോഷ്യൽ മീഡിയയിൽ ഏറെ പ്രശസ്തയായ താരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |