തിരുവനന്തപുരം: റബർ ആക്ട് പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി.എസ്. സുനിൽകുമാർ കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ്, പിയൂഷ് ഗോയൽ എന്നിവർക്ക് കത്തയച്ചു. കാലഹരണപ്പെട്ടതും പ്രായോഗികമല്ലാത്തതുമായ നിയമങ്ങൾ പിൻവലിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് റബർ ആക്ട് പിൻവലിക്കാൻ കേന്ദ്രം ആലോചിക്കുന്നത്. നിരവധി കർഷകർക്ക് വരുമാന മാർഗമൊരുക്കുന്ന നിയമനം റദ്ദാക്കരുതെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. റബർ ബോർഡിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിനുള്ള തീരുമാനങ്ങൾ കേന്ദ്രത്തിൽ നിന്നുണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |