തിരുവനന്തപുരം: ഉപയോഗശൂന്യമായ തോക്കുകൾ ഉപയോഗിച്ച് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഇന്ന് രാവിലെ 11ന് പൊലീസ് ആസ്ഥാനത്ത് അനാച്ഛാദനം ചെയ്യും.
ഉപയോഗശൂന്യവും കാലഹരണപ്പെട്ടതുമായ റൈഫിളുകൾ,റിവോൾവറുകൾ,മെഗസിനുകൾ എന്നിവ കൊണ്ട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യുന്ന മാതൃകയിലാണ് രൂപം നിർമ്മിച്ചിരിക്കുന്നത്. പൊലീസിന്റെ ശൗര്യവും ധൈര്യവും സൂചിപ്പിച്ച് 'ശൗര്യ' എന്നാണ് ഈ നിർമ്മിതിക്ക് പേരിട്ടത്.
കേരള പൊലീസ്,സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ എന്നിവയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിൽ ഉദ്ഘാടന ചടങ്ങ് തത്സമയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |