തിരുവനന്തപുരം: ഫോക്‌ലോർ അക്കാഡമിയുടെ 2018ലെ യുവപ്രതിഭാപുരസ്‌കാരത്തിന് പയ്യന്നൂർ യോദ്ധ കളരിപ്പയറ്റ് അക്കാഡമിയിലെ എ.കെ ശ്രീജിത്ത് അർഹനായി. ആയോധനകലയുടെ മികവിനാണ് പുരസ്‌കാരം. ഭാരത സർക്കാരിന്റെ യുവപ്രതിഭാ പുരസ്‌കാരം,കേരള സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ്, സംസ്ഥാനതലത്തിൽ മികച്ച അഭ്യാസിക്കുള്ള തച്ചോളി ഒതേനൻ ട്രോഫി എന്നിവ നേടിയിട്ടുണ്ട്. കളരിപ്പയറ്റ് വിദഗ്ധൻ ഡോ.എ.കെ വേണുഗോപാലിന്റെ ശിഷ്യനും സഹോദരനുമാണ്.
കോമൺവെൽത്ത് ഗെയിംസ്,ഏഷ്യൻ വോൾവോറൈസ്,ലോക്റാംഗ് ഫെസ്റ്റിവൽ,ആർമിമേള,നാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിങ്ങനെ നിരവധി വേദികളിലും സിനിമകളിലും കളരിപ്പയറ്റ്,ചരട് കുത്തിക്കളി,കോൽക്കളി എന്നിവ അവതരിപ്പിച്ചിട്ടുണ്ട്. റേഡിയോ,ടെലിവിഷൻ,സോങ്ങ് ആൻഡ് ഡ്രാമ ഡിവിഷൻ കലാകാരൻ കൂടിയാണ്. പരേതനായ കെ.പി ബാലകൃഷ്ണപൊതുവാളിന്റെയും എ.കെ സാവിത്രിയമ്മയുടെയും മകനാണ്. പി.കെ സുജനയാണ് ഭാര്യ. മക്കൾ ഋഷിക,ഋതന്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |