തിരൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡി.സി.സി ഉപാദ്ധ്യക്ഷനും കെ.പി.സി.സി അംഗവുമായ മംഗലം സ്വദേശി കെ. ബാലൻ (94) അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു മരണം. മലബാർ ദേവസ്വം ബോർഡ് അംഗം, തലക്കടത്തൂർ അരിക്കനട്ട് സൊസൈറ്റി പ്രസിഡന്റ്, മംഗലം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ:പരേതയായ സൗമിനി. മക്കൾ: സദാനന്ദൻ എന്ന ബാബു (തിരൂർ അർബൻ ബാങ്ക് ജീവനക്കാരൻ), സലീം കെ ബാലൻ (മംഗലം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്), യേശുദാസൻ (ജില്ലാ സഹകരണ ബാങ്ക്), പ്രസന്നകുമാരി, ശാന്തകുമാരി, ശോഭന. മരുമക്കൾ: മോഹൻദാസ് ചാലിയം, ഗണേശൻ ചേന്നര, സുധാകരൻ ഫറോക്ക്, സിന്ധു മുത്തൂർ, രെജി വെട്ടം, വിദ്യാലക്ഷ്മി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |