ചെന്നെെ: സോഷ്യൽമീഡിയ വഴി അപമാനിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി ആത്മഹത്യക്കു ശ്രമിച്ച തെന്നിന്ത്യൻ നടി വിജയലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. മജിസ്ട്രേട്ട് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി.
നാം തമിഴർ കക്ഷി നേതാവും സംവിധായകനുമായ സീമാൻ, നാടാർ സമുദായ നേതാവായ ഹരി നാടാർ എന്നിവർക്കെതിരെ ആരോപണമുന്നയിച്ചാണ് വിജയലക്ഷ്മിയുടെ അവസാന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. അതിനു പിന്നാലെ രക്തസമ്മർദത്തിനുള്ള മരുന്ന് അമിതമായി കഴിച്ച നിലയിൽ നടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രക്തസമ്മർദത്തിന്റെ ഗുളികകൾ കഴിച്ചതായി അവകാശപ്പെടുന്ന ഒരു വീഡിയോ അവർ ഞായറാഴ്ച ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. 'ഇത് എന്റെ അവസാന വീഡിയോയാണ്. കഴിഞ്ഞ നാല് മാസമായി സീമാനും പാർട്ടി അംഗങ്ങളും കാരണം ഞാൻ കടുത്ത സമ്മർദ്ദത്തിലാണ്. എന്റെ കുടുംബത്തിനായി അതിജീവിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. ഹരി നാടാർ സമൂഹമാദ്ധ്യമങ്ങളിൽ എന്നെ അപമാനിച്ചു. ഞാൻ ബി.പി ഗുളികകൾ കഴിച്ചു. കുറച്ച് സമയത്തിനുള്ളിൽ എന്റെ ബിപി കുറയുകയും ഞാൻ മരിക്കുകയും ചെയ്യും.' ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിജയലക്ഷ്മി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |