കോട്ടയം: കോട്ടയത്ത് റെയില്‍വെ ട്രാക്കിലേക്ക് ഇടിഞ്ഞു വീണ മണ്ണ് നീക്കുന്ന ജോലികള്‍ പുരോഗമിക്കുന്നതിനാൽ ട്രെയിനുകൾ ആലപ്പുഴ വഴി ഓടും. കോട്ടയം വഴി സര്‍വീസ് നടത്തിയിരുന്ന വേണാട്, ജനശതാബ്ദി ട്രെയിനുകളാണ് ഇന്ന് ആലപ്പുഴ വഴി ഓടുക.
06302 തിരുവനന്തപുരം- എറണാകുളം ജംഗ്ഷന്‍ വേണാട് സ്‌പെഷ്യല്‍, 02081 കണ്ണൂര്‍ -തിരുവനന്തപുരം ജനശതാബ്ദി എന്നീ ട്രെയിനുകളാണ് ആലപ്പുഴ വഴി തിരിച്ചുവിടുക. എറണാകുളം, ആലപ്പുഴ, കായംകുളം സ്‌റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് അധിക സ്‌റ്റോപ്പുണ്ടാകുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
കോട്ടയം - ചിങ്ങവനം പാതയില്‍ റെയില്‍വെ ടണലിന് സമീപമാണ് ഇന്നലെ മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |