കൊച്ചി: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചു. ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം. പി അഷ്റഫും തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ റഹ്മാനുമാണ് മരിച്ചത്. അമ്പത്തിമൂന്നുകാരനായ അഷ്റഫ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കടുത്ത പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു.
ഇന്നലെയാണ് തൃക്കരിപ്പൂർ സ്വദേശിയായ അബ്ദുൾ റഹ്മാൻ മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനിയിലാണ്
രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എഴുപത്തിരണ്ടായി.
സംസ്ഥാനത്ത് ഇന്നലെ 506 പേർക്കാണ് കൊവിഡ് ബാധിച്ചത്. 794 പേർ രോഗമുക്തി നേടി. സെർവർ തകരാറായതിനാൽ ഉച്ചയ്ക്ക് ശേഷം പരിശോധനാ ഫലങ്ങൾ ആരോഗ്യ വകുപ്പിന്റെ വെബ്പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ കഴിഞ്ഞില്ല. അതിനാൽ എണ്ണം പൂർണമായിരുന്നില്ല. 375 പേരാണ് സമ്പർക്ക രോഗികൾ. 29 പേരുടെ ഉറവിടം വ്യക്തമല്ല.37 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായിരുന്നു. കോഴിക്കോട് സ്വദേശി ആലിക്കോയ (77), എറണാകുളത്ത് ബീപാത്തു (65) എന്നിവരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |