തിരുവനന്തപുരം: കേരളത്തിന്റെ മത്സ്യമേഖലയെ ഗുരുതരമായി ബാധിക്കുമെന്നതിനാൽ കൊല്ലം തീരത്തെ പുതിയ കപ്പൽപ്പാതയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു.
സംസ്ഥാനത്തെ പ്രധാന മത്സ്യബന്ധന മേഖലകൾ ഈ കപ്പൽ പാതയിൽ ഉൾപ്പെടുന്നതോടെ മത്സ്യോത്പാദന മേഖലകളെല്ലാം ഭീഷണിയിലാണ്. കൊല്ലം തീരക്കടലിലെ മത്സ്യബന്ധന മേഖലയായ കൊല്ലം പരപ്പിന് ഈ പാത ഭീഷണിയാണ്. പരമ്പരാഗത മത്സ്യബന്ധന മേഖലയാണിത്. ഇതിനെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള കപ്പൽപാതയായി തിരഞ്ഞെടുക്കുമ്പോൾ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടും.
കന്യാകുമാരിക്ക് സമീപമുള്ള വാഡ്ജ് ബാങ്കിനെ തമിഴ്നാട് സർക്കാരിന്റെയും മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെയും അഭ്യർത്ഥന കണക്കിലെടുത്ത് കപ്പൽചാലിൽ നിന്ന് കേന്ദ്രസർക്കാർ ഒഴിവാക്കിയെങ്കിലും അത്രതന്നെ പ്രാധാന്യമുള്ള കൊല്ലം പരപ്പിനെ നിലനിറുത്തിയത് പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളെ ബാധിക്കുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |