കൊച്ചി: സ്വർണക്കടത്തുകേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ബുധനാഴ്ച ഹാജരാക്കാൻ ഉത്തരവ്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി അപേക്ഷയിലാണ് ഈ ഉത്തരവ്.
കസ്റ്റംസ്, എൻ ഐ എ എന്നിവരുടെ അന്വേഷണത്തിന് പിന്നാലെയാണ് സ്വർണക്കടത്തുകേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചത്. സ്വർണക്കടത്തിലെ പണമിടപാടുകളെക്കുറിച്ചായിരിക്കും ഇവരുടെ അന്വേഷണം. പണത്തിന്റെ ഉറവിടം, കളളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാട് എന്നിവ അന്വേഷണത്തിന്റെ പരിധിയിൽ വരും. സ്വർണക്കടത്തിലെ ഭീകരബന്ധമാണ് എൻ ഐ എ അന്വേഷിക്കുന്നത്. നയതന്ത്ര ചാനൽ വഴിയുളള കളളക്കടത്തിനെക്കുറിച്ചാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |