തിരുവനന്തപുരം: ചാവക്കാട്ട് കടൽച്ചുഴിയിൽ പെട്ട് മരണമടഞ്ഞ മൂന്ന് യുവാക്കളുടെ കുടുംബങ്ങളെ സർക്കാർ അവഗണിക്കുകയാണെന്ന് ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പൽപ്പു ആരോപിച്ചു. മരണപ്പെട്ട സരിൻ, ജഗന്നാഥൻ, ജിഷ്ണു സാഗർ എന്നിവരുടെ വീടുകൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. സരിനെ രക്ഷിക്കുന്നതിനിടെയാണ് ജഗന്നാഥനും ജിഷ്ണു സാഗറും മരണമടഞ്ഞത്. മത്സ്യബന്ധനം ജീവിതമാർഗമാക്കിയ കുടുംബങ്ങളെ അവഗണിക്കുകയാണ് ഭരണകൂടം. സുരക്ഷാ മാർഗങ്ങളുടെ അപര്യാപ്ത മൂലമാണ് അപകടം. യുവാക്കളുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകാൻ സർക്കാർ തയ്യാറാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |