തിരുവനന്തപുരം: സ്വർണ്ണക്കടത്ത് പ്രശ്നത്തിൽ ഡൽഹിയിൽ ഉപവാസ സമരം നടത്തിയ കേന്ദ്രമന്ത്രി വി.മുരളീധരൻ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ലംഘിച്ചതായി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. എൻ.ഐ.എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും കസ്റ്റംസ് ധന മന്ത്രാലയത്തിന്റെയും കീഴിലാണ്. ഇൗ ഏജൻസികൾ നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തിൽ കേന്ദ്രമന്ത്രി തന്നെ സമരം നടത്തുന്നത് ഇതര വകുപ്പുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നതിനും അവയിൽ വിശ്വാസമില്ലെന്ന് കാണിക്കുന്നതിനും തുല്യമാണ്. ഇൗ സാഹചര്യത്തിൽ അദ്ദേഹം സ്ഥാനമൊഴിയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |