തിരുവനന്തപുരം: കിറ്റിലേക്കുള്ള സാധനങ്ങൾ എത്താൻ വൈകുന്നതിനാൽ സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഒരാഴ്ച കൂടി വൈകും. ഇന്നു മുതൽ വിതരണം തുടങ്ങാനായിരുന്നു തീരുമാനം.കിറ്റിലേക്കുള്ള സാധനങ്ങൾ സ്ഥിരം വിതരണക്കാരിൽ നിന്നും ടെൻഡറില്ലാതെ എടുക്കാനായിരുന്നു സപ്ളൈകോയുടെ ആദ്യ തീരുമാനം. ഇത് വ്യാപകമായ അഴിമതിക്ക് കാരണമാകുമെന്ന ആക്ഷേപം ഉയർന്നതോടെ ടെൻഡർ വിളിക്കുകയായിരുന്നു. ടെൻഡർ വിളിക്കാൻ വൈകിയതിനാലാണ് സാധനങ്ങളെത്താൻ താമസിക്കുന്നത്. ശർക്കരയ്ക്കും പപ്പടത്തിനും മാത്രമാണ് ഇതുവരെ പർച്ചേസ് ഓർഡർ കൊടുത്തത്. ശേഷിക്കുന്ന വെളിച്ചെണ്ണ, മുളക് പൊടി ഉൾപ്പെടെയുള്ളവയ്ക്ക് ടെൻഡർ സമർപ്പിക്കേണ്ട തീയതി കഴിഞ്ഞിട്ടില്ല. ഇനി പർച്ചേസ് ഓർഡർ കൊടുത്ത് സാധനങ്ങൾ എത്താൻ നാലഞ്ചുദിവസം കൂടി എടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |