തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിന് കാരണം ആയുഷിന്റെ പ്രതിരോധ മരുന്നുകളോണെന്ന ഐ.എം.എയുടെ നിലപാട് തെറ്റിദ്ധാരണജനകമാണെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ.രാജൂ തോമസ്, ജനറൽ സെക്രട്ടറി ഡോ.സാദത്ത് ദിനകർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. സ്വന്തം പരാജയം മറയ്ക്കാൻ വേണ്ടിയാണ് ഇത്തരം വാദഗതികളുമായി ഐ.എം.എ മുന്നോട്ട് വരുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ ആൾ ഇന്ത്യ ഇൻസറ്റിട്യൂട്ട് ഒഫ് ആയൂർവേദയിൽ 100 പരം രോഗികളെ ചികിത്സിച്ച് ഭേദമാക്കി. ആയൂർവ്വേദ മരുന്നുകൾ കൊവിഡ് പ്രതിരോധത്തിന് ഉത്തമമാണെന്ന് സർക്കാരുകൾക്ക് ബോദ്ധ്യമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |