തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്തിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചു. സ്വത്ത് മരവിപ്പിക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ ഐ.ജി ക്ക് കത്ത് നൽകി. സ്വത്ത് വിവരങ്ങൾ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന് കൈമാറണം. ഇവ പിന്നീട് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടും. പ്രതികളുടെ സ്വത്തുക്കൾ മരവിപ്പിക്കാനാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രതികൾ കോടികളുടെ ഹവാല പണം കേരളത്തിലേയ്ക്ക് എത്തിച്ചതായാണ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരിക്കുന്നത്. കമ്മീഷനിലൂടെ ലഭിച്ച പണം ഹവാലയായി വിദേശത്ത് കൈമാറിയതായും സൂചനയുണ്ട്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിന് വേണ്ടിയും ഇത്തരത്തിൽ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. എം.ശിവശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ കൺസൾട്ടൻസികളെ കുറിച്ച് അന്വേഷണം നടത്താനാണ് എൻഫോഴ്‌സ്‌മെന്റ് തീരുമാനം.
കേസിൽ റമീസിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. റമീസ് നശിപ്പിച്ച ഫോൺ സംബന്ധിച്ചാണ് വിവര ശേഖരണം. നശിപ്പിച്ച ഫോണിലൂടെയാണ് സ്വർണക്കടത്ത് റാക്കറ്റ് നിയന്ത്രിക്കുന്നവരെ വിളിച്ചത്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ ഫോൺ ഉപയോഗിച്ചിട്ടുണ്ടെന്നാണ് എൻ.ഐ.എ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ ജലാൽ, ഷറഫുദ്ദീൻ, ഷഫീഖ് എന്നിവരെയും ചോദ്യം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |