അച്ഛന്റെ പിറന്നാൾ ദിനത്തിൽ മറക്കാനാകാത്തൊരു സർപ്രൈസാണ് ഉണ്ണിമുകുന്ദൻനൽകിയിരിക്കുന്നത്. ഹീറോ ഹോണ്ട സിഡി 100ഉം യെസ്ഡി 250 സിസിബൈക്കുമാണ് ഉണ്ണി മുകുന്ദൻ പിറന്നാൾ ദിനത്തിൽ അച്ഛന് സമ്മാനിച്ചത്.
മുമ്പ് വിറ്റുകളഞ്ഞ ബൈക്കുകളോടുള്ള അച്ഛന്റെ ഇഷ്ടം മനസിലാക്കിയ താരം അതേ പോലുള്ള ബൈക്കുകൾ തന്നെ അച്ഛന് നൽകാൻ തീരുമാനിക്കുകയായിരുന്നു.വളരെ കഷ്ടപ്പെട്ടാണ് അതേ മോഡൽ സിഡി 100 കണ്ടെത്തിയതെന്ന് ഉണ്ണി
മുകുന്ദൻ പറയുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ മലപ്പുറത്ത് നിന്നുമാണ് സിഡി 100 ഒപ്പിച്ചത്. പിന്നീട് മോഡിഫൈ ചെയ്താണ് അച്ഛന് നൽകിയത്സിഡി 100 ലഭിച്ചില്ലെങ്കിലോ എന്ന് കരുതി യെസ്ഡി 250 നേരത്തെ വാങ്ങിയിരുന്നു.
അങ്ങനെ രണ്ട് ബൈക്കുകളും പിറന്നാൾ സമ്മാനമായി അച്ഛന് നൽകുകയായിരുന്നു. തലേദിവസം തന്നെ അടുത്തുള്ള വീട്ടിൽ കൊണ്ടുവെച്ച്,രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് നൽകിയത്. ബൈക്കുകൾ കണ്ടപ്പോൾ
അച്ഛനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ലെന്നും താരം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |