ബെയ്‌റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. പരിക്കേറ്റവരുടെ എണ്ണം നാലായിരത്തിലധികമാണെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. സ്‌ഫോടന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ ഇതിന്റെ ഭീകരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
Surreal.
pic.twitter.com/pzvdpZAnva— Azad Essa (@azadessa) August 4, 2020
ഇപ്പോഴിതാ സ്‌ഫോടനം നടക്കുന്ന സമയത്ത് നടന്ന വിവാഹ ഷൂട്ടിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിവാഹ വസ്ത്രമണിഞ്ഞ് കൈയ്യില്‍ പൂക്കളും പിടിച്ച് നില്‍ക്കുന്ന വധുവിന്റെ ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഷൂട്ട് നടക്കുന്നതിന്റെ വളരെയകലെയാണ് സ്‌ഫോടനം നടന്നതെങ്കിലും അതിന്റെ പ്രകമ്പനത്തില്‍ ഇവര്‍ നിന്ന സ്ഥലങ്ങളുള്‍പ്പെടെ കുലുങ്ങുകയായിരുന്നു. ഭയന്ന ആളുകള്‍ ഓടുന്നതാണ് വീഡിയോയിലുള്ളത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ക്യാമറാമാന്‍ ഓടുന്നതും പിന്നീട് വധുവിനെ കൈപിടിച്ചുകൊണ്ട് മറ്റൊരാള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും 28 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലുണ്ട്.
ബെയ്‌റൂട്ടിലെ തുറമുഖ പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. ആദ്യ സ്‌ഫോടനത്തിന് പിന്നാലെ തുടര്‍സ്‌ഫോടനങ്ങള്‍ ഉണ്ടാകുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ദൂരെയുള്ള നിരവധി കെട്ടിടങ്ങളുടെ ഉള്‍പ്പെടെയുള്ള ചില്ലുകള്‍ തകരുകയും ചെയ്തു. സംഭരണശാലയില്‍ സ്‌ഫോടകശേഷിയുള്ള വസ്തുക്കള്‍ക്ക് തീപിടിച്ചതാണ് പൊട്ടിത്തെറിക്ക് കാരണം, ഏതെങ്കിലും തരത്തിലുള്ള ആക്രമണമല്ല ഉണ്ടായതെന്ന് ലെബനന്‍ ആഭ്യന്തരസുരക്ഷാ സേന തലവൻ വ്യക്തമാക്കി. 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |