ബുലവായോ: ട്വന്റി-20 പരമ്പരയിൽ ഇന്ത്യൻ ടീം ന്യൂസിലാൻഡിനെതിരെ ഗംഭീര ജയം നേടിയതിന് പിന്നാലെ അണ്ടർ 19 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ യുവ നിര കിവി യൂത്ത് ടീമിനെ കൊത്തിപ്പറിച്ചു.
ഗ്രൂപ്പ് ബിയിലെ തങ്ങളുടെ അവസാന മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ ഡെക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 7 വിക്കറ്റിന് കീഴടക്കി. 37 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 36.2 ഓവറിൽ 135 റൺസിന് ഓൾഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ വിജയലക്ഷ്യം 37 ഓവറിൽ 130 റൺസായി പുനർനിശ്ചയിച്ചു. തകർത്തടിച്ച ഇന്ത്യൻ സംഘം വെറും 13.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ക്യാപ്‌ടൻ ആയുഷ് മാത്രെയും (27 പന്തിൽ 53), വൈബവ് സൂര്യവംശിയും (23 പന്തിൽ ) ഇന്ത്യയുടെ ചേസിംഗ് അനായാസമാക്കി.മലയാളി ഓപ്പണർ ആരോൺ ജോർജിന് (7) തിളങ്ങാനായില്ല. മറ്റൊരു മലയാളി താരം മുഹമ്മദ് ഇനാൻ മത്സരത്തിൽ ഒരുവിക്കറ്റ് വീഴ്‌ത്തി. ഇതോടെ ഒരു മത്സരവും തോൽക്കാതെ ഇന്ത്യ സൂപ്പർ സിക്‌സ് റൗണ്ടിൽ എത്തി.സൂപ്പർ സിക്‌സ് മത്സരങ്ങൾ ഇന്ന് തുടങ്ങും.
ജോക്കല്ല നൊവാക്ക് @ 400
മെൽബൺ: ഗ്രാൻസ്ലാം സിംഗിൾസ് മത്സരങ്ങളിൽ 400 വിജയങ്ങൾ നേടുന്ന ആദ്യതാരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി സെർബ് ഇതിഹാസം നൊവാക്ക് ജോക്കോവിച്ച്. ഓസ്‌ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിൽ ഇന്നലെ നെതർലാൻഡ്‌സ് താരം ബോട്ടിക് വാൻ ഡെ സാൻഡ്ഷുൾപ്പിനെ നേരിട്ടുള്ല സെറ്റുകളിൽ വീഴ്‌ത്തിയാണ് ജോക്കോവിച്ച് ഗ്രാൻസ്ലാമിലെ 400-ാം വിജയം കുറിച്ചത് . സ്കോർ:6-3, 6-4, 7-6 .ഓസ്ട്രേലിയൻ ഓപ്പണിലെ ജോക്കോയുടെ 102-ാം വിജയവുമായിരുന്നു ഇത്. ഓസ്ട്രേലിൻ ഓപ്പണൺ പുരുഷ സിംഗിൾസിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ച താരമെ ന്ന റോജർ ഫെറററുടെ റെക്കാഡിനൊപ്പമെത്താനും ജോക്കോയ്‌ക്കായി. യാന്നിക് സിന്നർ , കാസ്പർറൂഡ് എന്നിവരും ജയിച്ചു. സ്റ്റാൻ വാവ്‌റിങ്ക തോറ്റു, വനിതാ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ മാഡിസൺ കീസ്, ഇഗ സ്വിയാറ്റക് എന്നിവരും പ്രീക്വാർട്ടർ ഉറപ്പിച്ചു.
യൂകി സഖ്യം പ്രീക്വാർട്ടറിൽ
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ .യൂകി ഭാംബ്രി- സ്വീഡിഷ് താരം ആന്ദ്രേ ഗോരാൻസ്സൺ സഖ്യം പ്രീക്വാർട്ടറിലെത്തി. രണ്ടാം റൗണ്ടിൽ ഡച്ച് - മെക്‌സിക്കൻ സഖ്യമായഡേവിഡ് പെൽ - ആനന്ദ്രേ ഗോൺസാലസ് സഖ്യത്തെയാണ് തോൽപ്പിച്ച്.
ഒസാക്ക പിന്മാറി
പരിക്കിനെ തുടർന്ന് വനിതാ സിംഗിൾസിൽ തന്റെ മൂന്നാം റൗണ്ട് മത്സരത്തിന് മുൻപ് ജാപ്പനീസ് താരം നവോമി ഒസാക്ക പിന്മാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |