തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമുൾപ്പെട്ടിട്ടുണ്ടെന്ന എൻ.ഐ.എയുടെ കേസ് ഡയറി ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇന്ത്യയിലാദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ പ്രഭവകേന്ദ്രമാകുന്നത്. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയെടുത്തത്. ശിവശങ്കറിലേക്ക് അന്വേഷണം എത്തുമ്പോഴും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേത്. ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ വിളിച്ചില്ലെന്ന വാദമാണ് സി.പി.എം നേതാക്കൾ ഉയർത്തുന്നത്. കോൺഗ്രസ് തുടക്കം മുതൽ പറഞ്ഞതുപോലെ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും പങ്ക് കൂടുതൽ വ്യക്തമാക്കുന്നതാണ് ഓരോ ദിവസവും പുറത്ത് വരുന്ന റിപ്പോർട്ടുകളെന്നും മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |