കൊച്ചി: ഇതാണ് സഹായിക്കേണ്ട സമയം. ഇപ്പോൾ ചെയ്തില്ലെങ്കിൽ കൈത്തറി വസ്ത്ര നിർമ്മാണ മേഖല ബാക്കി കാണില്ല.
ഓണത്തിനും വിഷുവിനും മാത്രം ധാരാളം ആവശ്യക്കാർ എത്തുന്നതിനാൽ വർഷത്തിൽ രണ്ടു സീസണിൽ മാത്രം വിളവെടുപ്പുള്ളൊരു വ്യവസായമെന്നാണ് കൈത്തറിയെ പലരും വിശേഷിപ്പിക്കുന്നത്.വിഷുവിനെ കൊവിഡ് കൊണ്ടുപോയി. ഓണവും അതേ ഭീതിയിലാണ്.
16,000ൽപ്പരം സഹകരണസംഘങ്ങൾക്കു കീഴിൽ പണിയെടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗമാണ് വഴിമുട്ടി നിൽക്കുന്നത്.
ശരാശരി 350 രൂപ കൂലിയും സർക്കാർ നൽകിയിരുന്ന പ്രൊഡക്‌ഷൻ ഇൻസെന്റീവുമാണ് തൊഴിലാളികളുടെ വരുമാനം. ഓണത്തിന് 22 ശതമാനം ബോണസും കിട്ടിയിരുന്നു. ഈ ഒാണത്തിന് ഹാൻടെക്സ് ജീവനക്കാരുടെ ശമ്പളവും മുടങ്ങുമെന്ന അവസ്ഥയാണ്.
ജില്ലാ സഹകരണ ബാങ്കുകളിൽ നിന്ന് (കേരളബാങ്ക്) വായ്പയെടുത്താണ് കൈത്തറി സംഘങ്ങൾ മിക്കതും പ്രവർത്തിക്കുന്നത്. 2018ലെ പ്രളയത്തിനുശേഷം സർക്കാർ പലിശ ഒഴിവാക്കി.
പരിഹാരം
1. ഈ ഓണത്തിന് സാരി, ഖാദി മുണ്ട്, ഷർട്ട്, കസവു സാരി, കസവുമുണ്ട് തുടങ്ങിയവ വാങ്ങി
പരമാവധി സഹായിക്കണം
2. അടിയന്തര സഹായ പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കണം. ഓണ വില്പന കൂട്ടാനും ഇടപെടണം
'ആഗസ്റ്റ് 31വരെ ഖാദിവസ്ത്രങ്ങൾ വാങ്ങി ഇവരുടെ വീടുകളിൽ പ്രത്യാശയുടെ വെളിച്ചം തെളിക്കാൻ എല്ലാവരും സഹായിക്കണം.
-ശോഭനാ ജോർജ്,
വൈസ് ചെയർപേഴ്സൺ,
ഖാദി ബോർഡ്
'ഇ.എസ്.ഐ പരിധിയിലുള്ള തൊഴിലാളികൾക്ക് വേതനത്തിന്റെ 25 ശതമാനം നാലുമാസത്തേക്ക് നൽകുമെന്ന കേന്ദ്ര വാഗ്ദാനം നടപ്പാക്കണം. സംസ്ഥാന സർക്കാർ റിബേറ്റ് കുടിശികയും ഇൻസെന്റീവും സ്കൂൾ യൂണിഫോമിന്റെ നെയ്ത്തുകൂലിയും ഉടൻ നൽകണം.
- ടി.എസ്. ബേബി,
ഡയറക്ടർ ബോർഡ് അംഗം, ഹാൻടെക്സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |