കൊച്ചി: നയതന്ത്രചാനലിലൂടെയുള്ള ബാഗേജ് തടഞ്ഞുവച്ചതറിഞ്ഞ് കള്ളക്കടത്ത് സംഘത്തിന് അനുകൂലമായി ഇടപെട്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ കസ്‌റ്റംസ് അസി.കമ്മിഷണർ വിവേകാനന്ദനെ കസ്‌റ്റംസ് പ്രിവന്റീവ് സംഘം ചാേദ്യം ചെയ്‌തു.സരിത്തിന് കസ്‌റ്റംസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം വിശദമായി അന്വേഷിക്കാൻ പ്രിവന്റീവ് വിഭാഗം തീരുമാനിച്ചു.
ബാഗേജ് തടഞ്ഞ അസി.കമ്മിഷണർ രാമമൂർത്തിക്കെതിരെ പരാതി നൽകണമെന്ന് പറഞ്ഞ് സരിത്തിനെ വിവേകാനന്ദൻ വിളിച്ചെന്നാണ് സ്വപ്‌നയുടെ മൊഴി. ജൂലായ് രണ്ടിന് സരിത്ത് സ്വപ്നയുടെ വീട്ടിലുള്ളപ്പോഴാണ് ഫോൺ കോളെത്തിയത്. മേലുദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഫോൺ നമ്പരും ഇ- മെയിൽ വിലാസവും കൈമാറിയെന്ന് സരിത്ത് പറഞ്ഞതായും സ്വപ്‌ന മൊഴി നൽകിയിരുന്നു.
സരിത്തിന്റെ മൊഴിയിൽ ഈ വിവരങ്ങളില്ല. സ്വപ്‌നയെ ചോദ്യംചെയ്യുന്നതിന് മുമ്പാണ് സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നത്. ബാഗേജ് തടഞ്ഞ രഹസ്യവിവരം ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ എങ്ങനെ അറിഞ്ഞെന്നതിലും ദുരൂഹതയുണ്ട്. ഇയാൾക്കെതിരെ കടുത്ത നടപടിക്ക് സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |