മലയാള സിനിമയിലെ മാതൃക ദമ്പതികളാണ് ഫഹദും നസ്രിയയും. ഫഹദിന്റെ മുപ്പത്തിയെട്ടാം പിറന്നാളിന് നസ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രണയാർദ്രമായ ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
'പ്രിയപ്പെട്ട ഷാനു, നീ ജനച്ചതിൽ എല്ലാ ദിനവും ഞാൻ അല്ലാഹുവിനോട് നന്ദി പറയാറുണ്ട്. എനിക്ക് നീ ആരാണെന്ന് പറയാൻ ഈ ലോകത്തിലെ വാക്കുകളൊന്നും തികയാതെ വരും. എന്റെ ഹൃദയം മുഴുവൻ നീയാണ്. നിന്നിലെ ഒന്നും തന്നെ മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല. (നീ അതല്ല കരുതുന്നതെന്നെനിക്കറിയാം. നീ സമൂഹമാദ്ധ്യമങ്ങളിൽ ഇല്ലാത്തതിന് ദൈവത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ഈ പൈങ്കിളി സാഹിത്യമൊന്നും നീ കാണുന്നില്ലല്ലോ).
ഞാൻ അറിയുന്ന നീ വളരെ സത്യസന്ധനാണ്. എനിക്കറിയാവുന്ന ഏറ്റവും കരുണയുള്ള മനുഷ്യന്, എന്റെ പുരുഷന്...ജന്മദിനാശംസകൾ ഷാനു. എന്നേക്കാൾ കൂടുതൽ ഞാൻ നിന്നെ സ്‌നേഹിക്കുന്നു'- നസ്രിയ കുറിച്ചു. നിരവധി പേരാണ് ഫഹദിന് ആശംസയറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |