ഇടുക്കി: പെട്ടിമുടിയിലെ ദുരാതാശ്വാസ വിതരണത്തിൽ പ്രതിപക്ഷത്തിനൊപ്പം സർക്കാരിനെ വിമർശിച്ച് സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനും രംഗത്തെത്തി.
‘ദുരിതാശ്വാസ വിതരണത്തിലെ വിവേചനം എൽ ഡി എഫ് സർക്കാരിന് ഭൂഷണമല്ല. ഉരുൾപൊട്ടി മരിച്ചവർക്ക് 5 ലക്ഷം രൂപയും വിമാനാപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷവും പ്രഖ്യാപിച്ചത് വിവേചനപരമാണ്. ഇടത് സർക്കാരിന് ചേരാത്ത നടപടിയാണിത്.
പെട്ടിമുടി ദുരന്തത്തിൽ മരിച്ചവർ പാവങ്ങളിൽ പാവങ്ങളാണ്. അന്നന്നത്തെ അന്നത്തിനു വേണ്ടി കൂലിവേല ചെയ്യുന്നവരാണ് അവർ. ഇവർക്ക് ലഭിക്കുന്ന കൂലി കൊണ്ടാണ് കുടുംബം ഓരോ ദിവസവും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം’ – ശിവരാമൻ ആവശ്യപ്പെട്ടു.
നേരത്തേ പ്രതിപക്ഷവും നഷ്ടപരിഹാര വിതരണത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കരിപ്പൂരിലെ ദുരന്തബാധിതർക്ക് പത്തുലക്ഷം രൂപ പ്രഖ്യാപിച്ച സാഹചര്യത്തിൽ പെട്ടിമുടിയിലെ ദുരന്തബാധിതർക്കും പത്തുലക്ഷം പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |