SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.01 PM IST

ട്രെയിനില്‍ വച്ച് ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടത് ജയിലിലെത്തിച്ചു, ഇന്ത്യക്കാരനായതിനാല്‍ മാത്രം രക്ഷപ്പെട്ടു, ഇടത് ചിന്ത ഉപേക്ഷിച്ച് ഇന്‍ഫോസിസ് സ്ഥാപകന്‍ മുതലാളിയായി മാറിയത് അന്നത്തെ ആ സംഭവത്തോടെ

Increase Font Size Decrease Font Size Print Page
narayana-murthy

ഏതൊരു ബിടെക്കുകാരുടെയും സ്വപ്‌നമാണ് ഇൻഫോസിസ് കമ്പനി. ഇൻഫോസിസ് സ്ഥാപകനായ നാരായണ മൂർത്തി ഇന്ത്യൻ ടെക് വ്യവസായ രംഗത്തെ മുൻനിരക്കാരിലൊരാളാണ്. 1981ലാണ് അദ്ദേഹം ഇൻഫോസിസ് ആരംഭിച്ചത്. നാരായണ മൂ‌ർത്തിയുടെ ജീവിതകഥകൾ ഓരോരുത്തർക്കും വിജയ പാഠങ്ങളാണ്. മൂന്ന് ദിവസത്തോളം ഭക്ഷണംപോലും കഴിക്കാതെ ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.

ഭാര്യ സുധാമൂർത്തി കൂട്ടിവച്ച 10,000 രൂപ കടംവാങ്ങിയും മറ്റ് ആറ് വ്യക്തികളും കൂടിയാണ് അദ്ദേഹത്തെ ഇൻഫോസിസ് കമ്പനി കെട്ടിപ്പടുക്കാൻ സഹായിച്ചത്. ഒരു മദ്ധ്യവർഗ കുടുംബമായിരുന്നു മൂർത്തിയുടേത്. ഒരു ബിസിനസ് പശ്ചാത്തലമല്ലായിരുന്നു അടിസ്ഥാനം. ഇന്ത്യയിലെ ഏറ്റവും വലിയധനികരിൽ ഒരാളാണെങ്കിലും മൂർത്തി ലളിതമായ ജീവിതം നയിക്കുന്ന ഒരാളാണ്.

narayana-murthy

ആഗ്രഹിക്കുക, ശുഭാപ്തി വിശ്വാസം, കഠിനാദ്ധ്വാനം, എന്നിവയാണ് അദ്ദേഹത്തിന്റെ ജീവിതമന്ത്രങ്ങൾ. ഇതൊക്കെ എല്ലാവർക്കും സുപരിചിതമായ കാര്യങ്ങളാണെങ്കിലും മൂർത്തിയുടെ ജീവിതത്തിൽ മറ്റൊരു പ്രധാനപ്പെട്ട സംഭവം നടന്നത് അന്നായിരുന്നു. ആ ദിവസമാണ് നാരായണ മൂർത്തിക്ക് ജയിലിൽ കഴിയേണ്ടി വന്നതും.

ഒരിക്കൽ നാരായണമൂർത്തി ബൾഗേറിയയിലെ ജയിലിൽ കഴിയാനിടയായി. മൂർത്തി 74 മണിക്കൂറോളമാണ് ഭക്ഷണമില്ലാതെ ജയിലിൽ കഴിഞ്ഞത്. ഇപ്പോൾ സെർബിയയ്ക്കും ബൾഗേറിയയ്ക്കും ഇടയിലുള്ള അതിർത്തി ടൌണിൽ ട്രെയിനിൽ സഞ്ചരിക്കുമ്പോഴായിരുന്നു ആ സംഭവം. ഇത് അദ്ദേഹത്തെ അനുകമ്പയുള്ള മുതലാളിയാക്കി മാറ്റി. ഇതുതന്നെയാണ് ഇൻഫോസിസ് സൃഷ്ടിക്കാൻ മൂർത്തിയെ പ്രേരിപ്പിച്ചതും. ട്രെയിനിൽ യാത്രചെയ്യുന്നതിനിടെ ഫ്രഞ്ച് മാത്രം മനസിലാകുന്ന ഒരു പെൺകുട്ടിയെ പരിചയപ്പെട്ടു. പക്ഷെ അത് കുഴപ്പത്തിൽ ചെന്ന് ചാടിച്ചു.

അന്നത്തെ യുഗോസ്ലാവിയയിൽ സംഭവിച്ച അപ്രതീക്ഷിത സംഭവത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവ്. ഒരു ദയാലുവായ സാധാരണക്കാരനാണ് രാത്രി 9.30 റെയിൽവെ സ്റ്റേഷനിലിറക്കിയത്. അവിടെ നിന്ന് പിറ്റേ ദിവസമാണ് തിരിച്ച് പുറപ്പെട്ടത്. "എന്റെ കയ്യിൽ യുഗോസ്ലോവിയൻ കറൻസി ഇല്ലാത്തതിനാൽ സ്റ്റേഷനിൽ നിന്ന് ഭക്ഷണം കഴിക്കാൻ സാധിച്ചില്ല. അവർ നൽകിയുമില്ല. അടുത്ത ദിവസം ഞായറാഴ്ച ആയതിനാൽ എല്ലാ ബാങ്കുകളും അടച്ചു. ഭക്ഷണം കഴിക്കാതെ അവിടെ കിടന്നുറങ്ങിയാണ് സോഫിയ എക്സ്പ്രസിൽ പിറ്റേന്ന് യാത്ര ചെയ്തത്.

അന്ന് താനും ബൾഗേറിയയിലെ പെൺകുട്ടിയും ട്രെയിനിൽ എങ്ങനെയാണ് സംസാരിച്ചിരുന്നതെന്ന് മൂർത്തി ഓർത്തെടുത്തു. പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന ആൺകുട്ടി എന്തോ ചില കാരണങ്ങളാൽ അവരോട് അസ്വസ്ഥരായി. അയാൾ ദേഷ്യപ്പെട്ടു. പിന്നീട് പൊലീസിനെ വിളിക്കുകയായിരുന്നു. അവർ വന്ന് മൂർത്തിയുടെ പാസ്പോർട്ടും ലഗേജും എടുത്ത് വലിച്ചിഴച്ചു.

narayana-murthy

ട്രെയിനിൽ എന്റെ എതിർവശത്താണ് ആൺകുട്ടിയും പെൺകുട്ടിയും ഇരുന്നത്. എനിക്ക് ഇംഗ്ലീഷ്, റഷ്യൻ, ഫ്രഞ്ച് ഭാഷകൾ നന്നായി അറിയാം. അങ്ങനെ ഒരു സംഭാഷണത്തിലേർപ്പെടാൻ ഞാൻ ശ്രമിച്ചു. പക്ഷെ ആ ആൺകുട്ടി എന്നോട് സംസാരിച്ചില്ല. പെൺകുട്ടിക്ക് ഫ്രഞ്ച് അറിയാമായിരുന്നു. അവർ സൗ ഹൃദത്തിൽ സംസാരിച്ചു. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഏതാനും പൊലീസുകാർ അങ്ങോട്ടേക്ക് വന്നു. എന്റെ പാസ്പോർട്ട് കൊള്ളയടിക്കാൻ ശ്രമിക്കുകയാരുന്നു. എന്നെ ട്രെയിനിൽ നിന്ന് വലിച്ചിഴച്ചു. പിന്നീട് 8 x8 അടി ഉയരമുള്ള മുറിയിലിട്ടു.

പാസ്പോർട്ട് അവ‌ർ കണ്ടുകെട്ടി. മുറിയിടെ ഒരു കോർണറിൽ ഒരു ടോയിലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കിടക്കയോ മേശയോ കസേരയോ ഇല്ല. കൊടും തണുപ്പും. 72 മണിക്കൂർ ആ ജയിലിൽ കിടന്നു. ഭക്ഷണം പോലും നൽകിയില്ല. ഞാൻ മറ്റാരു സംസ്ഥാനത്ത് നിന്ന് എത്തിയ ആളായതിനാൽ പിറ്റേന്ന് പ്രഭാത ഭക്ഷണം തരുമെന്ന് ഞാൻ കരുതിയിരുന്നു. ഒന്നും സംഭവിച്ചില്ല. പിറ്റേ ദിവസം രാവിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മൂർത്തിയെ പ്ളാറ്റ് ഫോമിലേക്ക് കൊണ്ടുപോയി ചരക്ക് ട്രെയിനിന്റെ ഗാർഡ് കമ്പാർട്ടമെന്റിലേക്ക് തള്ളിവിട്ടു.

അഞ്ച് ദിവസത്തേക്ക് കഴിക്കാനും കുടിക്കാനോ ഒന്നും ലഭിച്ചിരുന്നില്ല. വെള്ളവും ഭക്ഷണവുമില്ലാതെ 120 മണിക്കൂർ കഴിഞ്ഞപ്പോൾ വാതിലുകൾ തുറന്നു. ചരക്ക് ട്രെയിനിന്റെ ഗാർഡ് വലിച്ചിഴച്ചു പൂട്ടിയിട്ടു. എനിക്ക് ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിരുന്നു-മൂ‌ർത്തി പറഞ്ഞു.

നിങ്ങൾ ഞങ്ങളുടെ സൗഹൃദരാജ്യമായ ഇന്ത്യയിൽ നിന്ന് വന്നതാണ്. അതിനാൽ ഞങ്ങൾ നിങ്ങളെ പോകാൻ അനുവദിക്കുകയാണ്. പക്ഷെ നിങ്ങൾ ഇസ്താംബൂളിൽ എത്തുമ്പോൾ ഞങ്ങൾ പാസ്പോർട്ട് നൽകും-അന്ന് ഗാർഡ് പറഞ്ഞത് നാരായണ മൂ‌ർ‌ത്തി ഓ‌ർത്തെടുത്തു.

ഈ സംഭവം ഇടതുപക്ഷക്കാരനായ ചിന്താഗതിയിൽ നിന്ന് നിശ്ചയദാർഡ്യമുള്ള മുതലാളിയായി മാറുന്നതെങ്ങനെയെന്ന് മൂർത്തി പലതവണ പറഞ്ഞിട്ടുണ്ട്. ഒരു രാജ്യം അയൽ രാജ്യക്കാരോട് ഇങ്ങനെ പെരുമാറുമ്പോൾ ഒരു കമ്യൂണിസ്റ്റ് രാജ്യത്തിന്റെ ഭാഗമാകാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.

പിന്നീട് മൂർത്തി സംരഭകത്വത്തിലേക്ക് കുതിച്ചുയരുകയായിരുന്നു. പുനെ സോഫ്റ്റ് വെയർ കമ്പനി ആദ്യ ശ്രമം. എന്നാൽ അത് പ്രതീക്ഷയ്ക്കൊത്ത് ഫലം കണ്ടില്ല. സംരഭകർക്ക് ചെയ്യാൻ കഴിയുന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന് അഭിവൃദ്ധി പ്രാപിക്കാൻ കഴിയൂ എന്ന് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു.

TAGS: FINANCE, INFOSYS FOUNDER, NARAYANA MURTHY, JAILED, BULGARIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY