കോഴിക്കോട്: എം. വി ശ്രേയാംസ് കുമാർ എൽ ഡി എഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. ലോക് താന്ത്രിക് ജനതാദൾ (എൽ ജെ ഡി) നിർവാഹക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സി.പി.എം, സി.പി.ഐ നേതൃത്വങ്ങളുമായി ധാരണയിലെത്തിയതും മറ്റ് ഘടകകക്ഷികൾ അവകാശവാദമുന്നയിക്കില്ലെന്ന് ഉറപ്പാക്കിയതോടെയുമാണ് സമവായത്തിലെത്തിയത്.
എൽ.ഡി.എഫ് ജയിക്കുമെന്നുറപ്പുള്ള സീറ്റിൽ എൽ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ ശ്രേയാംസ് കുമാറിനെ മത്സരിപ്പിക്കാൻ പാർട്ടി സംസ്ഥാന നേതൃയോഗം നേരത്തേ തീരുമാനിച്ചിരുന്നു. എൽ.ജെ.ഡി സംസ്ഥാന നേതൃത്വം സീറ്റിനായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും നേരത്തേ തന്നെ കണ്ടിരുന്നു. മുന്നണിക്ക് കത്തും നൽകുകയുണ്ടായി.
നിയമസഭാമന്ദിരത്തിൽ 24ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. 13നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. രാവിലെ 11നും മൂന്നിനുമിടയ്ക്ക് പത്രിക സമർപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |