വാഴയിലകൊണ്ടുള്ള വസ്ത്രങ്ങളിൽ സുന്ദരിയായി അനിഖ സുരേന്ദ്രൻ. വാഴയില കൊണ്ടുള്ള ഉടുപ്പ്, വാഴപ്പോളയിൽ ബെൽറ്റ്, വാഴക്കൂമ്പ് കൊണ്ട് കിരീടം എന്നിവ കൊണ്ട് ഹരിതാഭമായ ചിത്രങ്ങളാണ് ഫോട്ടോഷൂട്ടിലുള്ളത്. പ്രമുഖ സ്റ്റിൽ ഫോട്ടോഗ്രാഫറും ഛായാഗ്രാഹകനുമായ മഹാദേവൻ തമ്പിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. സോഷ്യൽ മീഡിയയിൽ അനിഖ മനോഹരമായ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുണ്ട്. അടുത്തിടെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ വൈറലായിരുന്നു. കുട്ടിത്താരത്തിന്റെ ചിത്രങ്ങൾക്ക് മോശം കമന്റ് നൽകിയതും വലിയ വിവാദമായിരുന്നു. മലയാളം, തമിഴ് ചിത്രങ്ങളിൽ ബാലതാരമായി എത്തിയാണ് അനിഖ ശ്രദ്ധ നേടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |