SignIn
Kerala Kaumudi Online
Monday, 28 September 2020 2.19 AM IST

'മഴക്കാലമായാൽ കാക്കി ട്രൗസർ വീടിന് മുമ്പിൽ അഴയിൽ ഇട്ടിരിക്കും, എപ്പോഴാണ് ആവശ്യം എന്ന് അറിയില്ല'; ഏതു ദുരന്തമുഖത്തും ഓടിയെത്താൻ തയ്യാറായ സേവാഭാരതിയുടെ പ്രവർത്തകന്റെ ശ്രദ്ധേയമായ കുറിപ്പ്

sevabharathy

ഇടുക്കി: രാജാക്കാട് ദുരന്ത സമയത്ത് അപകടത്തിൽ പെട്ടവരെ രക്ഷിക്കാനെത്തിയ സേവാഭാരതി പ്രവർത്തകർക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ച് കണ്ണൻ പി ആർ എന്ന സേവാദൾ പ്രവർത്തകൻ കുറിച്ച ഫേസ്ബുക്ക് പോസ്‌റ്റ് ശ്രദ്ധേയമാകുന്നു. മഴക്കാലമായാൽ വീടിനുമുന്നിലെ അഴയിൽ കാക്കി ട്രൗസർ ഇട്ടിരിക്കും. എപ്പോഴാണ് ആവശ്യം എന്നറിയില്ല. പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായയിടത്ത് രക്ഷാപ്രവർത്തനത്തിന് തയ്യാറാകണമെന്ന് ജീല്ലാ കാര്യാലയത്തിൽ സന്ദേശം എത്തിയയുടൻ 25ഓളം പ്രവർ‌ത്തകർ തയ്യാറായി പെരിയവരയിലെത്തി. പിന്നീട് കിട്ടിയ വാഹനത്തിൽ പെട്ടിമുടിയിലെത്തി. ആദ്യത്തെ ഒരു മണിക്കൂർ പൊലീസും ഫയർഫോഴ്‌സും വേണ്ട സഹായം നൽകിയെന്നും എന്നാൽ അതിനു ശേഷം അവിടെയെത്തിയ ചെറുപ്പക്കാർ ആർ.എസ്.എസുകാരുടെ സാന്നിദ്ധ്യത്തെ ചോദ്യം ചെയ്‌തതായും പോസ്‌റ്റിൽ പറയുന്നു.

എന്നാൽ രാഷ്ട്രിയക്കളിക്ക് ഞങ്ങളെ കിട്ടില്ല എന്ന പോലീസ് ഉദ്യോഗസ്ഥന്റെ മറുപടി രക്ഷാപ്രവർത്തനം നടത്തുന്ന സേവാഭാരതി പ്രവർത്തകർക്ക് കൂടുതൽ മനക്കരുത്ത് നൽകിയെന്നും കണ്ണൻ കുറിക്കുന്നു. കാക്കി ട്രൗസറിട്ടവരെ ദുരന്തമുഖത്ത് കാണുമ്പോൾ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നവർക്ക് വോട്ടാണ് നിങ്ങടെ ലക്ഷ്യം ഞങ്ങൾക്ക് അതല്ല ജിവനാണ് വലുതെന്നും പോസ്‌റ്റിൽ പറയുന്നു.

കണ്ണൻ പി ആറിന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ഇങ്ങനെ

സേവാഭാരതിയുടെ ജില്ല കാര്യാലയത്തി'ലേക്ക് ഫോൺ, മൂന്നാർ രാജമല പെട്ടി മുടിയിൽ ഉരുൾ പൊട്ടൽ ,രക്ഷ പ്രവർത്തനത്തിന് തയ്യാറാകണം. ജില്ലയിലെ പല ഭാഗങ്ങളിലേക്ക് സന്ദേശം പോയി, ആദ്യം തയ്യാറായി എത്തിയത് രാജാക്കാട് സേഭാ ഭാരതി . മഴക്കാലമായാൽ കാക്കി ട്രൗസർ വീടിന് മുമ്പിൽ അഴയിൽ ഇട്ടിരിക്കും, എപ്പോഴാണ് ആവശ്യം എന്ന് അറിയില്ല. പലരും ഭക്ഷണം പോലും കഴിച്ചിരുന്നില്ല , 25 ൽ പരം പ്രവർത്തകർ തയ്യാറായി കിട്ടിയ ആയുധങ്ങളും എടുത്ത് ട്രൗസറും ധരിച്ച് ഫ്രണ്ട് ഉള്ള ( 4 wheel Drive) ജീപ്പുകളിൽ പെരിയവരയിൽ എത്തി, വാഹനങ്ങളുടെ നീണ്ട നിര .പക്ഷെ അവിടെ നിന്ന് പോകണമെങ്കിൽ നടക്കണം 25 km.2 വർഷം മുമ്പ് തകർന്ന പാലത്തിന് പകരം ഉള്ള താൽക്കാലിക പാലം ഒലിച്ചു പോയതിനാൽ ഗതാഗതം നിലച്ചു പുതിയ പാലത്തിൻ്റെ അപ്രോച്ച് റോഡ് തീർന്നില്ല. സേവാഭാരതി പ്രവർത്തകർ പാലം കടന്ന് അപ്പുറം എത്തി കിട്ടിയ വാഹനങ്ങളിൽ പെട്ടിമുടിയിൽ എത്തി. അവിടെ കണ്ട കാഴ്ച്ച ഒരു പ്രദേശം മുഴുവൻ ഒലിച്ചുപോയിരിക്കുന്നു , ബന്ധുക്കൾ അലമുറയിട്ട് കരയുന്നു.പോലിസിൻ്റെയും ,ഫയർഫോഴ്സിൻ്റെയും കർമ്മനിരതരായ ഉദ്യോഗസ്ഥർ ജീവൻ പണയം വച്ച് മണ്ണും കല്ലുകളും മാറ്റുന്നു, മറ്റൊന്നും ആലോചിക്കാനോ പറയാനോ സമയം ഇല്ല. എല്ലാവരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങി,. ഒരു ജീവനെങ്കിലും രക്ഷിക്കാൻ പറ്റിയെങ്കിൽ എന്ന ചിന്തയായിരുന്നു ഓരോരുത്തർക്കും. കൊറോണ എന്ന ചിന്ത പോലും ആരിലും വന്നില്ല. പോലീസും ഫയർഫോഴ്‌സും വേണ്ട സഹകരണം നൽകി. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പക്ഷെ കാര്യങ്ങൾ തകിടം മറിഞ്ഞു. RSS കാർക്കെന്ത ഇവിടെ കാര്യം.രക്ഷാപ്രവർത്തനത്തിനിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥനോട് തട്ടിക്കയറുന്ന കുറച്ച് ചെറുപ്പക്കാർ.50 km അകലെ നിന്ന് വന്ന ട്രൗസറും ഇട്ട് രക്ഷാപ്രവർത്തനം നടത്തുന്ന RSS പ്രവർത്തകരുടെ സാന്നിധ്യം 20 km അകലെ നിന്ന് വന്ന പലർക്കും ദഹിച്ചില്ല, ദൂരം അല്ല വിഷയം ട്രൗസറാണ് വിഷയം. 50 ൽ പരം ജീവനുകൾ മണ്ണിനടിയിൽ കിടക്കുന്നു . ഈ സമയം രാഷ്ടീയം കളിക്കാൻ വരരുത്, ജീവനാണ് വലുത്, നിങ്ങൾക്കും വേണമെങ്കിൽ രക്ഷാപ്രവർത്തനത്തിനിറങ്ങാം, ദുരന്തമുഖത്ത് പക്ഷെ രാഷ്ട്രിയ ക്കളിക്ക് ഞങ്ങളെ കിട്ടില്ല എന്ന ആ പോലീസ് ഉദ്യോഗസ്ഥൻ്റെ മറുപടി രക്ഷാപ്രവർത്തനം നടത്തുന്ന സേവാഭാരതി പ്രവർത്തകർക്ക് കൂടുതൽ മനക്കരുത്ത് നൽകി. 3 മണി യോടു കൂടി BJP ജില്ല പ്രസിഡൻ്റ് KS അജി, HEF സംസ്ഥാന ജന:സെക്രട്ടറി പദ്മഭൂഷൻ , OBC മോർച്ച ജില്ല പ്രസിഡൻ്റ് പ്രബീഷ് ,BMS ജില്ല നേതാവ് സിബി വർഗീസ് ,എന്നിവർ പെട്ടിമുടിയിൽ എത്തി ഇവരുടെ സാന്നിധ്യം പ്രവർത്തകർക്ക് കൂടുതൽ ആദ്മധൈര്യം നൽകി ,അവർ കൊണ്ടുവന്ന ഭക്ഷണം എല്ലാവരും പങ്കിട്ട് കഴിച്ചു. വീണ്ടും രക്ഷാപ്രവത്തനം, ട്രൗസറിൻ്റെ സാന്നിധ്യം ജനപ്രധിനിധികൾക്ക് പോലും അസ്വസ്ത ഉണ്ടാക്കി.അതെല്ലാം പോലിസ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. രാത്രി പ്രതികൂല കാലാവസ്ഥ മൂലം തിരച്ചിൽ നിർത്തി. രാവിലെ രക്ഷാപ്രവർത്തനത്തിന് പോയ സേവാഭാരതി പ്രവർത്തകരെ പെരിയവരെ പാലത്തിൽ തടഞ്ഞു.കരണം ഡിസാസ്റ്റർ പ്രവർത്തകർക്ക് മാത്രമെ പ്രവേശനം ഒള്ളു, പക്ഷെ അത് ന്യായം, പക്ഷ സത്യം അതാണോ. ഭരണത്തിൻ്റെ രാഷ്ട്രിയ സ്വാധീനം ഉപയോഗിച്ച് രക്ഷാപ്രവർത്തനത്തിന് പോയ സേവാ ഭാരതി പ്രവർത്തകരെ തടഞ്ഞ രാഷ്ട്രിയക്കാർ ഒന്നോർക്കുക, ട്രൌസറിട്ടവർ തപ്പിയെടുത്തത്, രാഖി കെട്ടിയരെ ആയിരുന്നില്ല, കുറി തൊട്ട വരെ ആയിരുന്നില്ല, ചരടു കെട്ടിയ രെ ആയിരുന്നില്ല, മറിച്ച് ആ കൂട്ടത്തിൽ, തലേ ദിവസം പട്ടിണി കിടന്നവർ ഉണ്ടായിരുന്നു, മരുന്ന് വാങ്ങാൻ പണമില്ലാതെ ശ്വാസം മുട്ടി ഉറങ്ങാതെ കിടന്നവർ ഉണ്ടായിരുന്നു, അമ്മയുടെ മുലപ്പാൽ കുടിച്ചു കൊണ്ട് മരണം വരിച്ച കുട്ടികൾ ഉണ്ടായിരുന്നു, വൃദ്ധർ ഉണ്ടായിരുന്നു, ഗർഭിണികൾ ഉണ്ടായിരുന്നു, കൊന്തയിട്ടവർ, തൊപ്പി വച്ചവർ ഇവരൊക്കെ ഉണ്ടായിരുന്നു ,..... ട്രൗസറിട്ടവനെ ദുരന്തമുഖത്തു കാണുമ്പോൾ വൃത്തികെട്ട രാഷ്ട്രിയം കളിക്കുന്നവർ ഓർക്കുക, വോട്ടാണ് നിങ്ങടെ ലക്ഷ്യം. ഞങ്ങൾക്ക് അതല്ല .ജിവനാണ് വലുത്. നിങ്ങൾ എത്ര എതിർത്താലും ആ ട്രൗസർ മുൻവശത്തെ അഴയിൽ ഉണ്ടാകും, നാളെ ഉണ്ടാകുന്ന ഏതു ദുരന്തമുഖത്തും ഓടിയെത്താൻ പാകത്തിന്. നിങ്ങളുടെ വാക്കുകളിൽ പറഞ്ഞാൽ തടയാം അത്ര മാത്രം,, പക്ഷെ ലക്ഷ്യം അത് ഞങ്ങൾ തീരുമാനിക്കും. വന്ദേമാതരം...

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SEVABARATHI, RSS, IDUKKI, PETTIMUDI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.