വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലെ ലൈഫ് പാർപ്പിട പദ്ധതിയിൽ സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന അനിൽ അക്കര എം.എൽ.എയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഭൂമി കേരളം പദ്ധതിക്കായി കണ്ടെത്തിയ സ്ഥലമാണ് ലൈഫ് മിഷൻ പദ്ധതിക്കായി 2017 മാർച്ചിൽ ഏറ്റെടുത്തത്. ഇതിന് മുമ്പും എം.എൽ.എ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും പിന്നീട് ശരിയല്ലെന്ന് തെളിഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ദുരാരോപണങ്ങളുമായി യു.ഡി.എഫും, കോൺഗ്രസും രംഗത്തെത്തുകയാണ്. നിർമ്മാണം നടക്കുന്ന പ്രദേശത്ത് എം.എൽ.എ നിരവധിതവണ സന്ദർശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |