കേരളത്തിൽ മണ്ണിടിച്ചിലിൽ മരണമടഞ്ഞവരുടെ കുടുംബത്തിനുംആശ്രിതർക്കും അനുശോചനം രേഖപ്പെടുത്തി നടൻ സൂര്യ .' കേരളത്തിൽ ഇടുക്കി ജില്ലയിലെ രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ അമ്പതിലധികം പേരുടെ ജീവൻ നഷ്ട്ടപ്പെട്ടതിൽ വളരെയധികം വേദനിക്കുന്നു .കുടുംബത്തിന് വേണ്ടിയും മക്കളുടെ ഭാവി നന്മക്കായും ജോലി ചെയ്തവർ ജീവനോടെ മണ്ണിനടിയിൽ പെട്ട് മരണമടഞ്ഞത്താങ്ങാനാവാത്ത ദുഖമാണ്.
ഹൃദയത്തെ നടുക്കിയ ഈ പ്രകൃതിദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു." എന്ന് സൂര്യ തന്റെ അനുശോചന കുറിപ്പിൽ പറഞ്ഞു. നേരത്തെ കരിപ്പൂർവിമാന ദുരന്തത്തിൽ മരണമടഞ്ഞവർക്കും തന്റെ ട്വിറ്റർ പേജിലൂടെ സൂര്യഅനുശോചനം രേഖപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |