തിരുവനന്തപുരം: പുജപ്പുര സെൻട്രൽ ജയിലിലെ 41 തടവുകാർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 98 തടവുകാരിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 59 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു ബ്ലോക്കിലെ 99 പേരെ പരിശോധിച്ചപ്പോഴാണ് 59 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
നിലവിൽ 1048 തടവുകാരാണ് ജയിലിൽ ഉളളത്.ചൊവ്വാഴ്ച രോഗലക്ഷണം പ്രകടിപ്പിച്ച 71കാരനായ റിമാൻഡ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് അയാൾ താമസിച്ചിരുന്ന ബ്ലോക്കിലെ എല്ലാ തടവുകാർക്കും ആന്റിജൻ ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്. രോഗബാധിതരെ താത്കാലികമായി ജയിലിലെ ആഡിറ്റോറിയത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ജയിലിനുളളിൽത്തന്നെ സി.എഫ്.എൽ.ടി.സി. സജ്ജമാക്കി രോഗബാധിതരെ അവിടേക്ക് മാറ്റും. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് വരും ദിവസങ്ങളിൽ ജയിലിലെ മുഴുവൻ അന്തേവാസികൾക്കും പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |