തൃശൂർ: രാജ്യം ആഗ്രഹിക്കുന്നത് രാഹുൽ ഗാന്ധിയുടെ നേതൃത്വമാണെന്ന കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന മലർപ്പൊടിക്കാരന്റെ സ്വപ്‌നത്തിന് സമാനമാണെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ പറഞ്ഞു. മോദി ഭരണത്തിന്റെ കീഴിൽ രാജ്യം ഇതുവരെ കാണാത്ത പുരോഗതിയിലാണ്. ഇന്ത്യയുടെ സാമ്പത്തിക അച്ചടക്കവും വ്യവസായ - വാണിജ്യ പുരോഗതിയും ലോകരാജ്യം പോലും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. അനുദിനം കോൺഗ്രസിന്റെ സംഘടനാ സംവിധാനം തകരുന്ന കാഴ്ചയാണ് ഇന്ന്. ആതുരശുശ്രൂഷയുടെ മേന്മ പറഞ്ഞിരുന്ന അമേരിക്ക പോലും കൊവിഡ് ചികിത്സയ്ക്ക് ഇന്ത്യയിലേക്കെത്തുന്ന കാലമാണിപ്പോഴെന്നും അശോകൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |