തിരുവനന്തപുരം നഗരസഭാ പരിധിയിൽ ജൂലായ് 6 ന് ലോക്ഡൗൺ കാരണം മാറ്റിവച്ച അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ., എൽഎൽ.ബി/ബി.കോം എൽഎൽ.ബി/ബി.ബി.എ എൽഎൽ.ബി ഡിഗ്രി പരീക്ഷയുടെ പേപ്പർ 3 സിവിൽ പ്രൊസീഡ്യൂർ കോഡ് ആൻഡ് ലിമിറ്റേഷൻസ് ആക്ട് സെപ്തംബർ 14 ന് നടത്തും. തിരുവനന്തപുരം നഗരസഭാ പരിധിക്കുള്ളിൽ പരീക്ഷാ കേന്ദ്രം ആവശ്യപ്പെട്ട വിദ്യാർത്ഥികൾ നേരത്തേ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ തന്നെ പരീക്ഷ എഴുതണം. മറ്റ് സബ് സെന്ററുകൾ തിരഞ്ഞെടുക്കുകയും എന്നാൽ പരീക്ഷ എഴുതാൻ കഴിയാത്തതുമായ വിദ്യാർത്ഥികൾക്കും പ്രസ്തുത പരീക്ഷ കേരള സർവകലാശാലയുടെ കീഴിലുള്ള ലാ കോളേജുകളിൽ എഴുതാം. ജൂലായ് 8 ന് നടത്താൻ നിശ്ചയിച്ചിരുന്ന പേപ്പർ 4 ഫാമിലി ലാ II, സെപ്തംബർ 8 ലേക്കും ജൂലായ് 10 ന് നടത്താൻ നിശ്ചയിച്ചിരുന്ന പേപ്പർ 5 - കോൺസ്റ്റിറ്റ്യൂഷൻ ലാ II, സെപ്തംബർ 11 ലേക്കും പുനഃക്രമീകരിച്ചു. വിദ്യാർത്ഥികൾക്ക് സർവകലാശാല പരിധിയിലുള്ള ലാ കോളേജുകൾ സൗകര്യപ്രദമായി തിരഞ്ഞെടുക്കാം. പരീക്ഷാ കേന്ദ്രം മാറാൻ ആഗ്രഹിക്കുന്നവർ അതത് കോളേജ് പ്രിൻസിപ്പൽമാരെ സെപ്തംബർ 4 ന് മുമ്പ് അറിയിക്കണം.
പുതുക്കിയ പരീക്ഷാ കേന്ദ്രം
സെപ്തംബർ 7 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചും ആറും സെമസ്റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ (2017 അഡ്മിഷൻ, എസ്.ഡി.ഇ) പ്രാക്ടിക്കൽ പരീക്ഷാ കേന്ദ്രം പാളയത്തുള്ള പഴയ എസ്.ഡി.ഇ ബിൽഡിംഗിൽ നിന്ന് യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളേജ്, കാര്യവട്ടത്തേക്ക് മാറ്റി.
സീറ്റൊഴിവ്
ഐ.എം.കെയിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) പ്രവേശനം ആഗ്രഹിക്കുന്ന 27 ന് ഉച്ചയ്ക്ക് 2 ന് കാര്യവട്ടം ഐ.എം.കെയിൽ എത്തിച്ചേരണം. ജനറൽ, എസ്.ഇ.ബി.സി, ബി.പി.എൽ സീറ്റുകളിൽ ഒഴിവുകളുണ്ട്. ഐ.എം.കെ സെലക്ട് ലിസ്റ്റിലെ റാങ്ക് അനുസരിച്ച് സീറ്റുകൾ അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |