തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 26 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് പിടികൂടി. ഇന്നലെ പുലർച്ചെ നാലിന് ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ വന്ന തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി മുഹമ്മദ് നാസറിനെയാണ് കസ്റ്റഡിയിലെടുത്തത്. ജ്യൂസറിന്റെ ജാറിനുള്ളിൽ സ്വർണം ഒളിച്ചുകടത്താനായിരുന്നു ശ്രമം. 525 ഗ്രാം തൂക്കം വരുന്ന സ്വർണം ഗോൾഡ് ഷീറ്റ് രൂപത്തിലാക്കിയാണ് ഒളിപ്പിച്ചിരുന്നത്.
രണ്ടരമണിക്കൂർ ശ്രമത്തിനൊടുവിലാണ് സ്വർണം കസ്റ്റംസ് പുറത്തെടുത്തത്. മുഹമ്മദ് നാസർ കൊണ്ടുവന്ന ജ്യൂസറിന്റെ മോട്ടോർ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. എയർ കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ എൻ.പ്രദീപിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ആർ.ബൈജു, യു.പുഷ്പ, സുധീർ,രാജീവ്,ഇൻസ്‌പെക്ടർമാരായ വിശാഖ്, ഷിബു,രാംകുമാർ, ബാൽമുകുന്ദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |