ചേർത്തല: കേന്ദ്ര വിദ്യാഭ്യാസ മന്ത്റാലയം രാജ്യത്തെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നൂതന നേട്ടങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ ദേശീയ അടൽ റാങ്കിംഗിൽ കൊല്ലം എസ്.എൻ കോളേജ് ആദ്യ 25 സ്ഥാപനങ്ങൾ ഉൾപ്പെടുന്ന എ ബാൻഡ് വിഭാഗത്തിൽ എത്തിയത് അഭിമാനകരമായ നേട്ടമായി. കോളേജിനെയും മാനേജർ വെള്ളാപ്പള്ളി നടേശനെയും ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ ഭാരവാഹികളുടെയും കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും ഓൺലൈൻ യോഗം അഭിനന്ദിച്ചു. ഈ നേട്ടം കൈവരിച്ച കേരളത്തിലെ ഏക ആർട്‌സ് ആൻഡ് സയൻസ് കോളേജാണിതെന്നും യോഗം വിലയിരുത്തി.
2018-2019 വർഷത്തെ പ്രവർത്തനം വിലയിരുത്തി ലഭിച്ച അംഗീകാരത്തിന് നേതൃത്വം നൽകിയ മുൻ പ്രിൻസിപ്പലും കൗൺസിൽ കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഡോ.അനിതാ ശങ്കർ, നിലവിലെ പ്രിൻസിപ്പൽ ഡോ. സുനിൽ കുമാർ,അദ്ധ്യാപകർ,അനദ്ധ്യാപകർ, അദ്ധ്യാപക-രക്ഷാകർത്തൃസമിതി, വിദ്യാർത്ഥി സംഘടനാ നേതാക്കൾ, എൻ.എസ്.എസ്, എൻ.സി.സി തുടങ്ങിയവരെയും യോഗം അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |