തിരുവനന്തപുരം: കൊലചെയ്യപ്പെട്ട ചെറുപ്പക്കാരുടെ പേരിൽ സംസ്ഥാനത്ത് ഡി.വൈ.എഫ്.ഐ നടത്തിക്കൊണ്ടിരിക്കുന്ന അക്രമപരമ്പരകൾ അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന അക്രമങ്ങൾ ഡി.വൈ.എഫ്.ഐ സെക്രട്ടറി റഹിം നേരിട്ട് നൽകുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. കണ്ണൂർ മോഡൽ അക്രമങ്ങൾ തിരുവനന്തപുരം ജില്ലയിൽ പരീക്ഷിക്കാൻ നിൽക്കുന്നത് സമാധാന അന്തരീക്ഷം തകർക്കാനാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് തെരുവിലിറങ്ങരുത് എന്ന് നിർദ്ദേശം നൽകിയതിനാലാണ് അന്തരീക്ഷം വഷളാകാതെ മുന്നോട്ടു പോകുന്നത്. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി ജി. ലീനയുടെ വീട് സന്ദർശിച്ച ശേഷം കൃഷ്ണപിള്ള സ്മാരകത്തിലേക്ക് നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു നുസൂർ. മണക്കാട് രാജേഷ്, കിരൺ ഡേവിഡ്, താജുദീൻ, സിയാദ് പരുത്തിക്കുഴി, എം.ഇ. അനസ്, വിനീഷ്, മുട്ടത്തറ ബാലു, വണ്ടിത്തടം പ്രദീപ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |