തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം നടന്നത് ഉന്നത കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്നും ഗൂഢാലോചനയിൽ അടൂർ പ്രകാശ് എം.പിക്ക് പങ്കുണ്ടെന്നും സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നിരന്തരം സംഘർഷം ഉണ്ടാവുന്നതിനാൽ സ്വയരക്ഷയെ കരുതിയാവാം കൊല്ലപ്പെട്ടവർ ആയുധം കൈവശംവച്ചത്. അല്ലെങ്കിൽ അക്രമികളിൽ നിന്ന് പിടിച്ചുവാങ്ങിയതാവാം.
കൊലപാതകത്തെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാവുന്നതുകൊണ്ടാണ് ഡി.കെ.മുരളി എം.എൽ.എയുടെ മകനെക്കുറിച്ചും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിനെതിരെയും വ്യാജ പ്രചാരണം നടത്തുന്നത്.
ഏതാനും മാസം മുമ്പ് ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വകവരുത്താൻ ശ്രമിച്ചവരെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ അടൂർ പ്രകാശ് നേരിട്ടിടപെട്ടു. ഇതേ കേസിലെ പ്രതികളാണ് ഇരട്ടക്കൊലപാതകത്തിലെയും മുഖ്യപ്രതികൾ. അറസ്റ്റിലായവരെല്ലാം കോൺഗ്രസ് പ്രവർത്തകരാണ്.
മുട്ടത്തറയിൽ കോൺഗ്രസ് പ്രവർത്തക ലീനയുടെ വീടാക്രമിച്ചതിൽ സി.പി.എമ്മിന് യാതൊരു പങ്കുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |