പരീക്ഷാ അപേക്ഷ
ഒന്ന്, രണ്ട്, നാല്, ആറ്, ഏഴ്, എട്ട്, പത്ത് സെമസ്റ്റർ ബി.ആർക്ക് പരീക്ഷകൾക്ക് പിഴകൂടാതെ സെപ്തംബർ 15 വരെയും 170 രൂപ പിഴയോടെ സെപ്തംബർ 17 വരെയും ഫീസടച്ച് സെപ്തംബർ 19 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റിലെ വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷിക്കുക.
പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് ആറ് വരെ അപേക്ഷിക്കാം
സെപ്തംബർ 15 മുതൽ നടത്തുന്ന വിവിധ പരീക്ഷകൾക്ക് അപേക്ഷിച്ചവരിൽ കൊവിഡ് മൂലം മറ്റ് ജില്ലകളിൽ അകപ്പെട്ടവർക്ക് പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് രജിസ്റ്റർ ചെയ്യാനുള്ള തീയതി സെപ്തംബർ ആറ് വരെ നീട്ടി.
യു.ജി രണ്ടാം സെമസ്റ്റർ പുനഃപ്രവേശനം
വിദൂര വിദ്യാഭ്യാസത്തിന് കീഴിൽ ബി.എ/ബി.കോം/ബി.എസ്.സി മാത്സ്/ബി.ബി.എ (സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകൾക്ക് 2017, 2018 വർഷങ്ങളിൽ പ്രവേശനം നേടി ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താനാവാത്തവർക്ക് രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് നൂറ് രൂപ പിഴയോടെ അപേക്ഷിക്കാനുള്ള തീയതി സെപ്തംബർ 11 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: 0494 2407356, 2407494.
പരീക്ഷാഫലം
2019 മെയിൽ നടത്തിയ വിദൂരവിദ്യാഭ്യാസം പ്രീവിയസ് എം.എ മലയാളം റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്തംബർ 17 വരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |