തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്ന് 590 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കൂടുതൽ ജാഗ്രതയോടെ ഇടപെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് രോഗബാധിതരുടെ എണ്ണക്കൂടുതൽ വിരൽ ചൂണ്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിൽ ഇന്ന് 512 പേർ കൊവിഡ് ഭേദമായി ആശുപത്രി വിട്ടു. തലസ്ഥാന ജില്ലയിൽ തീരദേശം എന്നത് മാറി മിക്കയിടങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. തിരുവനന്തപുരത്ത് നിലവിലെ ആക്റ്റീവ് കേസുകളുടെ എണ്ണം 4449 ആണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഏറ്റവുമുയർന്ന പ്രതിദിന രോഗബാധ റിപ്പോർട്ട് ചെയ്തു. 2655 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ 2433 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇന്ന് 11 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. ആകെ ആക്ടീവ് കേസുകൾ 21,800 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 40,162 സാമ്പിളുകൾ പരിശോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |