തിരുവനന്തപുരം: ഓണത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട്.ഒപ്പം മാജിക് മോട്ടിവേഷൻ വിശേഷങ്ങളും. ഒരുമയാണ് ഓണം. എല്ലാവരും ഒന്നിച്ച് ഇരുന്ന് ആഘോഷിക്കാനും സന്തോഷിക്കാനും ഉള്ള
ദിവസമാണ് ഓണം. നിലമ്പൂരിലെ ഞങ്ങളുടെ ചെറിയ വീട്ടിൽ മുറ്റത്ത് ചാണകം മെഴുകി പൂക്കളമൊരുക്കും. ഉത്രാടം മുതല്‍ അവിട്ടം വരെയുള്ള മൂന്നു നാളുകളില്‍ അരിമാവുകൊണ്ട് കോലം വരയ്ക്കുന്ന പതിവുമുണ്ടായിരുന്നു. അതോടൊപ്പം മാതേവരുടെ രൂപം വയ്ക്കും. തൃക്കാക്കരയപ്പന്‍ പോലെ ഉളള ഒരു സങ്കല്പമാണ് മാതേവർ.
മണ്ണ് കുഴച്ചുണ്ടാക്കുന്ന ചെറുരൂപങ്ങള്‍. വീട്ടില്‍ അച്ഛനും അമ്മയും അടക്കം ഞങ്ങൾ ഏഴു പേരാണ്. ഓരോരുത്തര്‍ക്കും ഓരോ മാതേവര്‍. പിന്നാമ്പുറത്തെ പറമ്പില്‍ നിന്ന് ചെമ്മണ്ണ് കിളച്ചെടുത്ത് കുഴച്ചാണ് രൂപം ഉണ്ടാക്കേണ്ടത്. അവരവര്‍ക്കു വേണ്ട മണ്ണ് അവരവര്‍ തന്നെ കിളച്ചെടുക്കണമെന്നും സ്വയം രൂപങ്ങള്‍ ഉണ്ടാക്കണമെന്നുമാണ് അച്ഛന്‍ പറയാറുള്ളത്. കൂട്ടത്തില്‍ ഏറ്റവും വലിയ മാതേവര്‍ അച്ഛന്റേതാണ്. ഞാനാണ് വീട്ടിലെ ഇളയ ആള്‍. അതുകൊണ്ടുതന്നെ എന്റെ മാതേവരാകും ഏറ്റവും ചെറുത്. മെഴുകിയ നിലത്ത് ഏഴുമാതേവരെയും നിരത്തി വയ്ക്കും. എന്നിട്ട് അച്ഛന്‍ പറയും ഇതാണ് ഈ ഒരുമയാണ് ഓണം.
മാജികിന്റെ ട്രികിനെക്കാൾ അതിന്റെ പ്രസന്റേഷനാണ് പ്രധാനം. അതാണ് അതിന്റെ ലൈഫ്. സൈക്കോളജി ഇഷ്ടമാണ്. ഇപ്പോൾ ബ്രയിനുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ വായിക്കാൻ ഒരുപാട് ഇഷ്ടമാണ്. ആത്മകഥാ അംശമുള്ള പുസ്തകങ്ങൾ വായിക്കുന്നത് നല്ലതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |