കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് സമീപം ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കുനേരെ കളളക്കടത്തുസംഘത്തിന്റെ വധശ്രമം. ഒരു ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. വിമാനത്താവളത്തിനകത്തുനിന്ന് പുറത്തേക്കുവന്ന വാഹനത്തിനുളളിൽ സ്വർണമുണ്ടെന്ന സംശയത്തെത്തുടർന്ന് തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരുടെ ബൈക്ക് കളളക്കടത്തുകാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തിരിച്ചറിയൽ കാർഡ് ചോദിക്കുന്നതിനിടെ പെട്ടെന്ന് കാർ മുന്നോട്ടെടുത്ത് ബൈക്കിൽ ഇടിച്ചുകയറ്റുകയായിരുന്നു. ഇതിനിടെ നിയന്ത്രണം തെറ്റിയ കാർ സമീപത്തെ പോസ്റ്റിൽ ഇടിച്ച് നിന്നു.
കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തായിരുന്നു സംഭവം. കാറിനുളളിൽ നിന്ന് സ്വർണം പിടിച്ചെടുത്തു. നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ പിടിയിലായിട്ടുണ്ട്. കളളക്കടത്തുസംഘത്തിലെ ഒരാൾക്കും അപകടത്തിൽ പരിക്കേറ്റു.
മറ്റ് ഉദ്യാേഗസ്ഥർ എത്തിയാണ് ബൈക്കിലെത്തിയ രണ്ട് ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും. പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |