പത്തനംതിട്ട: കൊവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിലെ പ്രതിയെ ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ ചോദ്യം ചെയ്തു. കുറ്റവാളിക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് ചീഫ് കെ.ജി. സൈമൺ പറഞ്ഞു. പ്രതിയായ ആംബുലൻസ് ഡ്രൈവറുടെ ക്രിമിനൽ പശ്ചാത്തലവും ഇയാളെ ഡ്യൂട്ടിക്ക് നിയോഗിച്ച സാഹചര്യവും അന്വേഷിക്കും. എത്രയും വേഗം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും സൈമൺ പറഞ്ഞു.