തിരുവനന്തപുരം: പാവങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിനുള്ള ലൈഫ് പദ്ധതിയെ തകർക്കാനുള്ള യു.ഡി.എഫിൻെറ കുതന്ത്രങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിലപ്പോവില്ലെന്നും, നാടിൻെറ വികസന, ക്ഷേമ പദ്ധതികൾക്ക് തുരങ്കംവയ്ക്കാനുമുള്ള പ്രതിപക്ഷ ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് പദ്ധതിയിൽ തിരുവനന്തപുരത്ത് നിർമ്മിച്ച ഫ്ളാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ രഹസ്യങ്ങൾ ചോർത്താനും വികസനക്ഷേമ പ്രവർത്തനങ്ങൾ തടസപ്പെടുത്താനും ചില കോൺഗ്രസ് നേതാക്കൾ സർക്കാർ ജീവനക്കാരോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇവർ വലിയ സ്ഥാനങ്ങളിൽ ഇരുന്നവരാണ് പാേലും. നാടിനെ തകർക്കാനും ജീവനക്കാരെ വിശ്വാസവഞ്ചകരാക്കാനുമുള്ള ആഹ്വാനം ജനങ്ങളോടും നാടിനോടുമുള്ള വെല്ലുവിളിയാണ്. അത്തരക്കാരെ ജനങ്ങൾ തിരിച്ചറിയും. വികസന ക്ഷേമ പ്രവർത്തനങ്ങളിൽ കഴിഞ്ഞ നാലര വർഷം സർവകാല റെക്കാഡിട്ടു. ഈ മുന്നേറ്റം കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും. ഇതിൽ സർക്കാർ ജീവനക്കാരുടെ പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |